ഡബ്ളിന്‍: അയര്‍ലന്റിലെ ചാള്‍സ്ടൗണിനടുത്തു താമസിക്കുന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി സന്‍ജോ സുനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഴ്സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പ് ആണ് ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. മുന്‍പ് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സന്‍ജോ സുനില്‍ കഴിഞ്ഞമാസമാണ് അയര്‍ലണ്ടില്‍ എത്തിയത്. ആത്മഹത്യ കാരണം വ്യക്തമല്ല.

Comments: